യുപിയിലെ മുഴുവന്‍ സീറ്റുകളിലും വിജയിച്ചാലും ഇവിഎമ്മില്‍ തനിക്ക് വിശ്വാസമില്ലെന്ന് അഖിലേഷ് യാദവ്

single-img
2 July 2024

ഇവിഎമ്മിൽ തനിക്ക് വിശ്വാസമില്ലെന്ന് ആവര്‍ത്തിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യുപിയിലെ മുഴുവന്‍ സീറ്റുകളിലും വിജയിച്ചാലും ഇവിഎമ്മില്‍ തനിക്ക് വിശ്വാസമില്ലെന്നും ഇന്ത്യ മുന്നണി കേന്ദ്രത്തിൽ അധികാരത്തിലെത്തിയാല്‍ ഇവിഎമ്മുകള്‍ നിർത്തലാക്കുമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.

ഇന്ന് ലോക്‌സഭയില്‍ നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അഖിലേഷ് യാദവ്. ഇന്നലെയും തനിക്ക് ഇവിഎമ്മുകളില്‍ വിശ്വാസമില്ല, ഇന്നും വിശ്വാസമില്ല. ഇവിഎമ്മുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല. യുപിയില്‍ 80 സീറ്റുകളില്‍ വിജയിച്ചാല്‍ പോലും താന്‍ ഇവിഎമ്മില്‍ വിശ്വസിക്കില്ലെന്നും അഖിലേഷ് പറഞ്ഞു.