ബോക്സോഫീസ് ദുരന്തമായി അക്ഷയ് കുമാറിന്റെ ‘സൂരറൈ പോട്ര്’ ഹിന്ദി റീമേക്ക്

single-img
13 July 2024

തമിഴ്‌നാട്ടിൽ സൂര്യയ്ക്ക് നാഷണൽ അവാർഡ് നേടിക്കൊടുത്ത സിനിമായായിരുന്നു സുധ കൊങ്കര സംവിധാനം ചെയ്ത ‘സൂരറൈ പോട്ര്’. കോവിഡ് കാലഘട്ടത്തിൽ തിയേറ്റര്‍ റിലീസ് ഇതില്ലാതിരുന്നതിനാൽ ഒടിടിയിലെത്തി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സിനിമ ഈയടുത്താണ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്‌തത്‌.

സൂപ്പർ താരം അക്ഷയ് കുമാർ ആയിരുന്നു ബോളിവുഡിൽ നായകൻ. തുടർച്ചയായുള്ള സിനിമകളുടെ പരാജയത്തിൽ നിന്ന് അക്ഷയ് കരകയറും എന്ന് കരുതി സിനിമ കൂടിയായിരുന്നു ഹിന്ദി റീമേക്ക്. എന്നാ ഇപ്പൊ പുറത്തുവരുന്ന വാർത്തകൾ പ്രകാരം ജൂലൈ 12 ന് റിലീസ് ചെയ്ത ചിത്രത്തിന് തണുത്ത പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

റിലീസ് ചെയ്ത ആദ്യ ദിനത്തില്‍ ഇന്ത്യയില്‍ നിന്നും വെറും 2 കോടി 40 ലക്ഷമാണ് ചിത്രം നേടിയത്. അക്ഷയ് കുമാറിന്റെ 15 വര്‍ഷത്തെ കരിയറിലെ ഏറ്റവും മോശം ഓപ്പണിങ് ആണ് സര്‍ഫിറയുടേതെന്ന് ഇന്‍ഡസ്ട്രി ട്രാക്കറായ സാക്‌നിക് റിപ്പോര്‍ട്ട് ചെയ്തു.