ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജ് ആയി ഉപയോഗിക്കാനാകില്ല; പിഴ ചുമത്താമെന്ന് ഹൈക്കോടതി
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ലഭിച്ചിട്ടുള്ള വാഹനങ്ങൾ സ്റ്റേജ് ക്യാരേജായി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി. ഇതുപോലെയുള്ള വാഹനങ്ങൾ പെർമിറ്റ് ചട്ടങ്ങൾ ലംഘിച്ചാൽ പിഴ ഈടാക്കാമെന്നും ഹൈക്കോടതി നിർദേശിച്ചു. പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തിയ റോബിൻ ബസിനെതിരെ മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ച നടപടി ചർച്ചയായ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയതിനെതിരെ കൊല്ലത്തെ പുഞ്ചിരി ബസ് ഉടമകൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ഉണ്ട് എന്നതിനാൽ സ്റ്റേജ് ക്യാരേജ് ആയി വാഹനങ്ങള്‍ സര്‍വീസ് നടത്താന്‍ കഴിയില്ല എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
ഈ രീതിയിൽ സര്‍വീസ് നടത്തിയാല്‍ മോട്ടോര്‍ വാഹന നിയമ ലംഘനം ചൂണ്ടിക്കാട്ടി വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന് പിഴ ചുമത്താവുന്നതാണ്.