കേരളത്തിലെ മുഴുവന്‍ റോഡുകളും നാല് വര്‍ഷം കൊണ്ട് ബിഎം ആന്‍റ് ബിസി റോഡുകളാക്കും; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
14 September 2022
നാല് വര്‍ഷം കൊണ്ട് കേരളത്തിലെ മുഴുവന്‍ റോഡുകളും ബിഎം ആന്‍റ് ബിസി റോഡുകളാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
ജനങ്ങള്‍ റോഡുകളുടെ ഗുണനിലവാരം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടു തന്നെ ചെറിയ കാര്യം പോലും വലിയ വാര്‍ത്തകളാകുന്നു. വാര്‍ത്തകള്‍ വരുന്നത് വകുപ്പും പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
നമ്മുടെ റോഡുണ്ടാക്കുന്ന മെറ്റീരിയല്‍ എങ്ങനെ വീണ്ടും ഉപയോഗിക്കാം എന്ന് പഠിക്കണം. റോഡിന്‍റെ ആയുസ്സ് കൂട്ടുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കണം . റബ്ബറൈസ്ഡ് റോഡ് കുറച്ചുകൂടി ചെയ്യാന്‍ കഴിഞ്ഞാല്‍ നല്ലതാണ്. കേരളത്തിന്‍റെ സാമ്ബത്തീക നില തന്നെ വളരും. കെട്ടിട നിര്‍മാണ വസ്തുക്കള്‍ വീണ്ടും ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കണം. റോഡ് തകരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഓട ഇല്ലാത്തതാണെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു