രൂപയുടെ മൂല്യത്തില്‍ സര്‍വകാല ഇടിവ്

single-img
28 September 2022

മുംബൈ: രൂപയുടെ മൂല്യത്തില്‍ സര്‍വകാല ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 81 രൂപ 93 പൈസയായി ഇടിഞ്ഞു. തുടര്‍ച്ചയായ നാലാം ദിവസമാണ് രൂപയുടെ മൂല്യം ഇടിയുന്നത് .

അതിനിടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും കുറഞ്ഞു. യു.എസ് ഡോളര്‍ ശക്തിയാര്‍ജിക്കുന്നതിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ രൂപയെ പിറകോട്ട് വലിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യു.എസ് ഫെഡറല്‍ റിസര്‍വ് നികുതി നിരക്കുകള്‍ ഉയര്‍ത്തുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ രൂപയുടെ മൂല്യം ഇനിയും താഴേക്ക് പോകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.