പിബിയിൽ ചർച്ചയില്ല; ഇ പി ജയരാജനെതിരായ ആരോപണം മാധ്യമസൃഷ്ടി; എംവി ഗോവിന്ദൻ മാസ്റ്റർ

single-img
27 December 2022

സിപിഎം കേന്ദ്രകമ്മിറ്റി അംഗവും ഇടതുമുന്നണി കൺവീനറുമായ ഇ പി ജയരാജനെതിരായ ആരോപണം മാധ്യമസൃഷ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ . വിഷയത്തിൽ പിബിയില്‍ ഒരു ചര്‍ച്ചയുമില്ലെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ ഇന്ന് പറഞ്ഞു.

ഇപി ജയരാജനെതിരായ വിവാദത്തില്‍ ആദ്യമായാണ് അദ്ദേഹം പ്രതികരിക്കുന്നത്. അതേസമയം പി ജയരാജൻ സംസ്ഥാന സമിതിയിൽ ഉയർത്തിവിട്ട ആരോപണങ്ങൾക്ക് ശേഷം ആദ്യമായി പൊതുവേദിയിലെത്തിയ ഇ പി ചോദ്യങ്ങളോട് മൗനം പാലിച്ചു.

സിപിഎമ്മിന്‍റെ സംസ്ഥാനത്തെ അധ്യാപക സംഘടനായ കെ എസ് ടി എ നിർധനരായ കുട്ടികൾക്ക് നൽകുന്ന വീടിന്‍റെ താക്കോൽദാന ചടങ്ങിലാണ് ഇ പി പങ്കെടുത്തത്. കാത്തുനിന്ന മാധ്യമപ്രവർത്തകർ തുടർച്ചയായി ഉന്നയിച്ച ചോദ്യങ്ങൾക്കെല്ലാം പുഞ്ചിരി മാത്രമായിരുന്നു മറുപടി. സംസ്ഥാനത്തിന്‍റെ വികസനത്തെപ്പറ്റി മാത്രമാണ് വേദിയിലും ഇ പി ജയരാജൻ സംസാരിച്ചത്.