മുകേഷിനെതിരായ ആരോപണം; പ്രതികരണത്തില്‍ നിന്നും ഒഴിഞ്ഞുമാറി മന്ത്രി വി ശിവന്‍കുട്ടി
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ട പിന്നാലെ ഉയർന്ന എംഎല്‍എയും നടനുമായ മുകേഷിനെതിരായ ആരോപണത്തിലെ പ്രതികരണത്തില്‍ നിന്നും ഒഴിഞ്ഞുമാറി മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ എല്ലാം പറഞ്ഞിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ആരോപണങ്ങള്‍ അന്വേഷിക്കാനാണ് സംസ്ഥാന സർക്കാർ അന്വേഷണ കമ്മീഷന് രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം, ഒളിമ്പ്യന്‍ പി ആര് ശ്രീജേഷിന് തലസ്ഥാനത്ത് ഏർപ്പെടുത്തിയ സ്വീകരണം മാറ്റിയതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
‘പി ആര് ശ്രീജേഷിന്റെ സ്വീകരണത്തില്‍ സാങ്കേതികമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. തീയതിയുമായി ബന്ധപ്പെട്ട് വ്യക്തക്കുറവ് ഉണ്ടായി. അടുത്ത ദിവസം തന്നെ സ്വീകരണ പരിപാടി നല്ല രീതിയില്‍ നടത്തും. പരിപാടി മാറ്റിയത് മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ എന്ന വാര്‍ത്തകള്‍ വ്യാജമാണ്’, അദ്ദേഹം പറഞ്ഞു.