പ്രതിപക്ഷ മുന്നണി ഇന്ത്യയിലെ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തിയതായി ആരോപണം
കേന്ദ്ര സർക്കാർ പ്രതിപക്ഷ മുന്നണി ഇന്ത്യയിലെ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തിയതായി ആരോപണം. ശശി തരൂര്‍, മൊഹുവാ മൊയ്ത്ര, പ്രിയങ്ക ചതുര്‍വേദി ഉള്‍പ്പെടെ ധാരാളം നേതാക്കള്‍ ആരോപണവുമായി രംഗത്തെത്തി.
പ്രശസ്ത ഐ ഫോൺ നിർമ്മാതാക്കളായ ആപ്പിള്‍ നല്‍കിയ മുന്നറിയിപ്പ് സന്ദേശവും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. ടിഎംസി എംപി മൊഹുവാ മൊയ്ത്ര ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച ആരോപണവുമായി ആദ്യം രംഗത്ത് വന്നത്. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ടാപ്പിംഗാണെന്ന് മൊഹുവാ കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാരിന്റെ ഭയം കാണുമ്പോള്‍ കഷ്ടം തോന്നുന്നുവെന്നും മൊഹുവാ മൊയ്ത്ര പരിഹസിച്ചു. ഇതിനു പിന്നാലെയാണ് കൂടുതല്‍ നേതാക്കള്‍ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപ ണം ഉന്നയിച്ചു രംഗത്തെത്തിയത്. ശശി തരൂര്‍, പ്രിയങ്ക ചതുര്‍വേദി, അഖിലേഷ് യാദവ്പ, വന്‍ ഖേര എന്നിവരും സമാന പരാതിയുമായി രംഗത്ത് വന്നു.
പെഗാസസ് അടക്കമുള്ള ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.അതിന്റെ തുടര്‍ച്ചയാണോ ഇതെന്ന ആശങ്ക പ്രതിപക്ഷം പങ്ക് വഹിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ വിമര്‍ശകരുടെ ഫോണുകളാണ് ചോര്‍ത്തപ്പെട്ടതെന്ന ആക്ഷേപവും ശക്തമാണ്.