ആർഎസ്എസ് ബന്ധമുള്ള സംഘടനകൾക്കുള്ള ഭൂമി വിതരണം; പുനഃപരിശോധിക്കാൻ കർണാടക സർക്കാർ


കര്‍ണാടകയിൽ മുന്‍ ബിജെപി സര്‍ക്കാര്‍ ആര്‍എസ്എസ് ബന്ധമുള്ളവര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ സംഘടനകള്‍ക്ക് ഭൂമി അനുവദിച്ചത് പുനഃപരിശോധിക്കാന്‍ ഒരുങ്ങി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍.
ആര്‍എസ്എസുമായി ബന്ധമുള്ള സംഘടനകള്‍ക്കുള്ള എല്ലാ ഭൂമിയും പുനഃപരിശോധിക്കുമെന്ന് സംസ്ഥാന മന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. ആര്‍എസ്എസ് അനുകൂല സംഘടനകളുടെ നൂറുകണക്കിന് ഏക്കര്‍ ഭൂമി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘മുന്‍ ബിജെപി സര്‍ക്കാര്‍ നല്‍കിയ ചില ടെന്‍ഡറുകള്‍ റദ്ദാക്കിയിട്ടുണ്ട്, മറ്റുള്ളവ പരിശോധിക്കും,’ അദ്ദേഹം പറഞ്ഞു. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം പരിശോധിക്കുമെന്ന് സംസ്ഥാന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. ബി.ജെ.പി സര്‍ക്കാരിന്റെ അവസാന മാസങ്ങളില്‍ ധൃതിപിടിച്ച് പല സംഘടനകള്‍ക്കും ഭൂമി പതിച്ചുനല്‍കിയിരുന്നു. അങ്ങനെയാകാന്‍ പാടില്ല.
1947 മുതല്‍ 2019 മുതല്‍ 2023 വരെയുള്ള ഭൂമിയുടെ വിഹിതം പരിശോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ബിജെപി കോണ്‍ഗ്രസിനെ തിരിച്ചടിച്ചു. എല്ലാ വിഹിതങ്ങളും അവര്‍ നോക്കട്ടെ, എന്തുകൊണ്ട് ബിജെപി ഭരണം മാത്രം പുനപരിശോധിക്കുന്നുവെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പറഞ്ഞു.