മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി അല്ലു അർജുൻ

single-img
4 August 2024

ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാടിന് ഒരുകൈ സഹായവുമായി തെലുങ്ക് താരം അല്ലു അർജുനും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നടൻ സംഭാവന നൽകി.

സോഷ്യൽ മീഡിയയിൽ എക്സ് പോസ്റ്റിലൂടെയാണ് അല്ലു അർജുൻ ഇക്കാര്യം അറിയിച്ചത്. കേരളം എല്ലായ്‌പ്പോഴും തനിക് ഒരുപാട് സ്നേഹം നൽകിയിട്ടുണ്ടെന്നും ആ സംസ്ഥാനത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അല്ലു അർജുൻ എക്‌സിൽ എഴുതി .

‘വയനാട്ടിലെ ഈയിടെയുണ്ടായ ഉരുൾപൊട്ടലിൽ ഞാൻ അതീവ ദുഃഖിതനാണ്. കേരളം എല്ലായ്‌പ്പോഴും എനിക്ക് വളരെയധികം സ്‌നേഹം തന്നിട്ടുണ്ട്, കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുനരധിവാസ പ്രവർത്തനങ്ങൾക്ക് 25 ലക്ഷം സംഭാവന ചെയ്തുകൊണ്ട് എൻ്റെ പരമാവധി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ സുരക്ഷയ്ക്കും ശക്തിക്കും വേണ്ടി പ്രാർത്ഥിക്കുന്നു’ അല്ലു അർജുൻ മാധ്യമങ്ങളിൽ കുറിച്ചു. മുൻപ് 2018 പ്രളയകാലത്തും അല്ലു അര്‍ജുന്‍ കേരളത്തിന് സഹായം പ്രഖ്യാപിച്ചിരുന്നു.