അമ്മയോടൊപ്പം ചേര്‍ന്ന് അച്ഛനെ പോക്സോ കേസില്‍ കുടുക്കി; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി


തൃശൂര്‍: അമ്മയോടൊപ്പം ചേര്‍ന്ന് അച്ഛനെ പോക്സോ കേസില്‍ കുടുക്കിയന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇരയാക്കപ്പെട്ട അച്ഛന്റെ പരാതിയില്‍ കഴമ്ബുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
പൊതുപ്രവര്‍ത്തകന്‍ കൂടിയായ ഇയാളും ഭാര്യയുമായി വര്‍ഷങ്ങളായി പിണങ്ങി കഴിയുകയാണ്. 14 വയസുള്ള മകള്‍ അഞ്ച് വയസു മുതല്‍ ഇദ്ദേഹത്തിക്കൊപ്പമാണ് കഴിയുന്നത്. ഒരു ദിവസം രാത്രി മകളെ മറ്റൊരാളുടെ കൂടെ ദുരൂഹസാഹചര്യത്തില്‍ കണ്ടത് ചോദ്യം ചെയ്തതാണ് പ്രശ്നത്തിന് തുടക്കം. വഴക്ക് പറഞ്ഞതില്‍ ദേഷ്യപ്പെട്ട് മകള്‍ അടുത്ത ദിവസം അമ്മ താമസിക്കുന്ന തൃശൂരിലെ ഇരിങ്ങാലക്കുടയിലുള്ള വീട്ടിലേക്ക് പോയി.
മകളെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടാതായപ്പോള്‍ വാടാനപ്പള്ളി പൊലീസില്‍ പരാതി കൊടുക്കാന്‍ എത്തിയപ്പോഴാണ് മകള്‍ തനിക്കെതിരെ പരാതി നല്‍കിയ വിവരം ഇദ്ദേഹം അറിയുന്നത്. കേസില്‍ അറസ്റ്റിലായ ഇദ്ദേഹം ഇപ്പോള്‍ ജാമ്യത്തിലാണ്.
പരാതി അടിസ്ഥാന രഹിതമാണെന്നും തന്റെ ഭാര്യയുടെ പ്രേരണയില്‍ മകള്‍ പരാതിപ്പെട്ടാണെന്നും സംഭവത്തില്‍ പൊലീസിന് പങ്കുണ്ടെന്നും ഇദ്ദേഹം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചു. നേരത്തെ വാടാനപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദിച്ച കേസില്‍ പൊലീസിനെതിരേ സാക്ഷി പറഞ്ഞയാളാണ് ഇപ്പോള്‍ പോക്സോ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടയാള്‍.
കുട്ടിയുടെ പരാതി കിട്ടിയ ഉടന്‍ പൊലീസ് അന്വേഷണമൊന്നും നടത്താതെ അറസ്റ്റ് ചെയ്ത് ക്രൂരമായി മര്‍ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. സ്റ്റേഷനില്‍ മര്‍ദനമേറ്റെന്ന ഇയാളുടെ പരാതി കോടതി രേഖപ്പെടുത്തി. അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.