മര്യാദകളും അച്ചടക്കവും ഒപ്പം നിങ്ങൾക്ക് ഒരു വ്യക്തിത്വവും വളർത്തിയെടുക്കാൻ സാധിക്കും; അഗ്നിവീർ പദ്ധതിക്ക് കങ്കണയുടെ പിന്തുണ


കേന്ദ്രസർക്കാരിന്റെ സൈനിക മേഖലയിലെ പദ്ധതിയായ അഗ്നി വീറിനെ പിന്തുണച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. കുറച്ച് കാലം സൈന്യത്തിൽ ജോലി ചെയ്യുക. അഗ്നി വീർ പദ്ധതി വ്യക്തിത്വം വളർത്തിയെടുക്കാൻ സഹായിക്കുമെന്ന് കങ്കണ പറഞ്ഞു.
ഈ ജോലി ചെയ്യുന്ന കാലഘട്ടം നിങ്ങളെ വളർത്തുക മാത്രമല്ല, മര്യാദകൾക്കും അച്ചടക്കത്തിനും ഒപ്പം ഒരു വ്യക്തിത്വം വളർത്തിയെടുക്കാൻ സഹായിക്കുമെന്നും കങ്കണ പറഞ്ഞു. സോഷ്യൽ മീഡിയയായ എക്സിലൂടെയായിരുന്നു പ്രതികരണം.
‘പൂർണ്ണമായും സമ്മതിക്കുന്നു, ഞാനും ചെറിയ ഒരു ഗ്രാമത്തിൽ നിന്നാണ് വന്നത്. ആത്മവിശ്വാസക്കുറവും അവതരണവും ഗ്രാമങ്ങളിൽ നിന്നും സർക്കാർ ഹിന്ദി മീഡിയം സ്‌കൂളുകളിൽ നിന്നും വരുന്ന ഞങ്ങൾക്ക് വലിയ വെല്ലുവിളികളാണ്.
കുറച്ച് കാലം സൈന്യത്തിൽ ജോലി ചെയ്യുക. ഈ കാലഘട്ടം നിങ്ങളെ വളർത്തുക മാത്രമല്ല, മര്യാദകളും അച്ചടക്കവും ഒപ്പം നിങ്ങൾക്ക് ഒരു വ്യക്തിത്വവും വളർത്തിയെടുക്കാൻ സാധിക്കും. നിങ്ങൾ സൈനികനാവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് അവസരവും നൽകും. ലോകം കീഴടക്കാൻ നിങ്ങൾക്ക് മറ്റെന്താണ് വേണ്ടത്’ എന്നായിരുന്നു കങ്കണ എക്സിൽ കുറിച്ചത്.