സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നത് നിർത്തുന്നതായി അൽഫോൺസ് പുത്രൻ
പ്രശസ്ത സംവിധായകൻ അൽഫോൺസ് പുത്രൻ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം വളരെ വേഗം വൈറലാകാറുമുണ്ട്. ഇപ്പോൾ ഇതാ താൻ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെയ്ക്കുന്നത് നിർത്തിയെന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് അൽഫോൺസ്.
താൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത് അമ്മക്കും അച്ഛനും സഹോദരിമാർക്കും ഇഷ്ടമല്ലെന്നും അവരെ ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുകയാണെന്നും അൽഫോൺസ് പറയുന്നു .
അൽഫോൺസിന്റെ കുറിപ്പ് ഇങ്ങനെ:
‘ഞാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുന്നത് എന്റെ അമ്മക്കും അച്ഛനും പെങ്ങൾമാർക്കും ഇഷ്ടമല്ലാത്തത് കൊണ്ടും അവരെ ഏതൊക്കെയോ ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുന്നത് കൊണ്ടും ഞാൻ ഇനി ഇൻസ്റ്റഗ്രാം ആൻഡ് ഫേസ്ബുക്ക് പോസ്റ്റുകൾ ഇടുന്നില്ല എന്ന് തീരുമാനിച്ചു. ഞാൻ മിണ്ടാതിരുന്നാൽ എല്ലാർക്കും സമാധാനം കിട്ടും എന്ന് പറയുന്നു. എന്നാൽ അങ്ങനെ ആവട്ടെ. ഒരുപാട് പേരോട് നന്ദിയുണ്ട്’
അതേസമയം ധാരാളം ആളുകളാണ് പോസ്റ്റിൽ പ്രതികരിച്ച് എത്തിയത്. വെറുതെ മറ്റുള്ളവരുടെ വാക്കുകൾക്ക് ചെവി കൊടുക്കേണ്ടതില്ലെന്ന് ചിലർ ഉപദേശിക്കുമ്പോൾ മറ്റുചിലർ അൽഫോൺസിനെ പരിഹസിച്ചും കമന്റുകൾ ഇടുന്നുണ്ട്.