ഡബ്ല്യുസിസിയെ വിലയിരുത്താനോ ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ ഞാൻ ആരുമല്ല: അമല പോൾ
14 November 2022
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി വളരെ മികച്ചതാണെന്ന് തെന്നിന്ത്യൻ നടി അമല പോള്‍. ഡബ്ല്യുസിസിക്ക് വ്യക്തമായ ലക്ഷ്യമുണ്ടെന്നും അവര്‍ അതിനായി പരിശ്രമിക്കുകയാണ്. ആ സംഘടനയെ വിലയിരുത്താനോ ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ താന്‍ ആരുമല്ലെന്നും ‘ദി ടീച്ചര്‍’ എന്ന സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കവെ അമല പറഞ്ഞു.
സമകാലിക മലയാള സിനിമയില്‍ ഡബ്ല്യുസിസി പോലൊരു കൂട്ടായ്മയെ കുറിച്ചുള്ള അഭിപ്രായം എന്താണെന്നും ഈ സംഘടനയുടെ ഭാഗമാകാന്‍ താല്പര്യമുണ്ടോ എന്ന ചോദ്യത്തിനുമായിരുന്നു അമല മറുപടി നല്‍കിയത്. . അവര്‍ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നുള്ളത് താന്‍ നോക്കുന്നില്ല. ലക്ഷ്യങ്ങള്‍ നിറവേറ്റാനുണ്ട്, അവരുടെ മികച്ചത് അവര്‍ ശ്രമിക്കുന്നുണ്ട്, ചെയ്യുന്നുണ്ട്. അത് നല്ല കാര്യമാണ് എന്നാണ് അമല പറയുന്നത്.