അമരീന്ദർ സിംഗ് ബിജെപിയിൽ ചേർന്നു; പഞ്ചാബ് ലോക് കോൺഗ്രസിനെ ബിജെപിയിൽ ലയിപ്പിച്ചു

single-img
19 September 2022

പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് കോൺഗ്രസ് വിട്ട് ഏകദേശം ഒരു വർഷത്തിന് ശേഷം ഇന്ന് ബിജെപിയിൽ ചേർന്നു. കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവാണ് അദ്ദേഹത്തെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. കഴിഞ്ഞ ദിവസം അദ്ദേഹം ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

80 കാരനായ അമരീന്ദർ സിംഗ് തന്റെ പഞ്ചാബ് ലോക് കോൺഗ്രസിനെയും ബിജെപിയിൽ ലയിപ്പിച്ചു. അഞ്ച് പതിറ്റാണ്ട് നീണ്ട തന്റെ പാർട്ടിയായ കോൺഗ്രസിൽ നിന്ന് പുറത്തുകടന്ന് കഴിഞ്ഞ വർഷമായിരുന്നു അദ്ദേഹം പാർട്ടി രൂപീകരിച്ചത്. കക്ഷി രാഷ്ട്രീയത്തിൽ ദേശീയ താൽപ്പര്യമാണ് സിംഗ് എപ്പോഴും കാത്തുസൂക്ഷിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.

രാഷ്ട്രീയ വേദിയിൽ “ക്യാപ്റ്റൻ” എന്നറിയപ്പെടുന്ന അമരീന്ദർ സിംഗ് അടുത്തിടെ ലണ്ടനിൽ നിന്ന് നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് ശേഷം മടങ്ങിയെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കഴിഞ്ഞയാഴ്ച കണ്ടിരുന്നു. രണ്ട് തവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന സിംഗ് മുൻ പട്യാല രാജകുടുംബത്തിൽ പെട്ടയാളാണ്.