ഇന്ത്യയിലെ മൊത്തവ്യാപാര വിതരണ ബിസിനസ്സ് അവസാനിപ്പിക്കാൻ ആമസോൺ
യുഎസ് ആസ്ഥാനമായുള്ള ടെക് ഭീമൻ ആമസോൺ അതിന്റെ ചെലവ് ചുരുക്കൽ നടപടികളുടെയും ഭാഗമായി ഇന്ത്യയിലെ മൊത്തവ്യാപാര വിതരണ ബിസിനസ്സ് അവസാനിപ്പിക്കുന്നു. നേരത്തെ തന്നെ ഫുഡ് ഡെലിവറി ബിസിനസ്സും ആമസോൺ അക്കാദമിയും അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരുന്നു.
നിലവിൽ ബെംഗളൂരു, മൈസൂരു, ഹുബ്ലി എന്നീ മൂന്ന് നഗരങ്ങളിലാണ് ആമസോണിന്റെ മൊത്ത വിതരണ ബിസിനസ് പ്രവർത്തിക്കുന്നത്. രാജ്യത്തെ ചെറുകിട ബിസിനസിനെ പിന്തുണയ്ക്കുന്നതിനായി ഫാർമസികൾ, ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ തുടങ്ങിയ പ്രാദേശിക ഷോപ്പുകളിലേക്ക് നേരിട്ട് വിതരണം ചെയ്യുകയായിരുന്നു.
നിലവിൽ അന്താരാഷ്‌ട്ര തലത്തിൽ ചെലവ് ചുരുക്കൽ നടപടിയിലേക്ക് കടന്നിരിക്കുകയാണ്. ജീവനക്കാരെ വലിയ തോതിലാണ് ആമസോൺ പിരിച്ചു വിടുന്നത്. കടന്നുപോകുന്ന രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിനിടയിൽ കമ്പനി അതിന്റെ ആഗോള ബിസിനസ്സുമായി ബന്ധപ്പെട്ട് ചെലവ് ചുരുക്കാൻ തീരുമാനിച്ചത് വഴി പല ബിസിനസുകളും അവസാനിപ്പിക്കുകയാണ്.