ബംഗ്ളാദേശിലെ ഭരണമാറ്റത്തിന് പിന്നിൽ പ്രവർത്തിച്ചത് അമേരിക്ക: ഷെയ്ഖ് ഹസീന
സർക്കാർ ജോലി സംവരണവുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ ഓഗസ്റ്റ് 5 ന് രാജ്യം വിടുന്നതിന് മുമ്പ് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തയാക്കിയ പ്രസംഗം പുറത്ത് വന്നു . രാജ്യത്ത് ഭരണമാറ്റമുണ്ടാകാനായി അമേരിക്ക ആസൂത്രിത നീക്കം നടത്തിയെന്ന് അവർ കുറ്റപ്പെടുത്തി.
തന്റെ രാജ്യത്ത് മൃതദേഹങ്ങളുടെ ഒരു ഘോഷയാത്ര കാണാതിരിക്കാനായാണ് ഞാൻ രാജിവെച്ചതെന്നും ഹസീന പറഞ്ഞു. അമേരിക്ക ആവശ്യപ്പെട്ടപോലെ സെന്റ് മാർട്ടിൻ ദ്വീപിൻ്റെ പരമാധികാരം അടിയറവെക്കുകയും ബംഗാൾ ഉൾക്കടലിനുമേൽ അധികാരം സ്ഥാപിക്കാൻ അനുവദിക്കുകയും ചെയ്‌തിരുന്നെങ്കിൽ തനിക്ക് ഇപ്പോഴും അധികാരത്തിൽ തുടരാൻ കഴിയുമായിരുന്നുമെന്നും ഹസീന പറഞ്ഞു.
ബംഗ്ളാദേശിലെ വിദ്യാർഥികളുടെ മൃതദേഹങ്ങളിൽ ചവിട്ടി ഭരണത്തിലേറാനാണ് അവർ ആഗ്രഹിച്ചത്. പക്ഷെ , ഞാൻ അതിന് അനുവദിച്ചില്ല. പ്രധാനമന്ത്രിപദത്തിൽ നിന്ന് ഞാൻ രാജിവെച്ചിരിക്കുകയാണെന്നും ഷെയ്‌ഖ് ഹസീന പറഞ്ഞു. തീവ്രവാദികളാൽ തെറ്റിദ്ധരിക്കപ്പെടരുതെന്ന് എന്റെ രാജ്യത്തെ ജനങ്ങളോട് ഞാൻ അഭ്യർഥിക്കുന്നുവെന്നും ഹസീന പ്രസംഗത്തിൽ പറയുന്നുണ്ട്.