അമിത് ഷാ രാജ്യത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെക്കുറിച്ച് സംസാരിക്കാൻ തയ്യാറാവണം: തേജസ്വി യാദവ്

single-img
14 October 2022

ഇന്ത്യയിൽ ഇപ്പോൾ ജനാധിപത്യത്തിന്റെ പേരിൽ ഏകാധിപത്യമാണ് നടക്കുന്നതെന്നും രാജ്യത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെക്കുറിച്ച് സംസാരിക്കാൻ അമിത് ഷാ തയാറാകണമെന്നും ബിഹാർ ഉപമുഖ്യമന്ത്രിയും ആർ ജെ ഡി നേതാവുമായ തേജസ്വി യാദവ്. .

ബിഹാർ രാഷ്ട്രീയത്തിൽ ബിജെപിക്ക് പിന്തുണ പിൻവലിച്ചതിലൂടെ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ജയപ്രകാശ് നാരായണന്റെ ആദർശത്തെ മറക്കുകയാണെന്ന അമിത് ഷായുടെ വിമർശത്തിനും അദ്ദേഹം മറുപടി നൽകി. അമിത് ഷാ പറഞ്ഞതെല്ലാം അബദ്ധങ്ങളാണെന്ന് പറഞ്ഞ തേജസ്വി , ജയപ്രകാശ് നാരായണനുമായും അദ്ദേഹത്തിന്റെ ആശയങ്ങളുമായും ബി ജെ പിക്ക് ഒരു ബന്ധവുമില്ലെന്നും കൂട്ടിച്ചേർത്തു.