‘അമ്മ’യുടെ ആസ്ഥാന ഓഫീസ് ഒഎൽ‌എക്‌സിൽ വിൽപനയ്‌ക്ക്

single-img
30 August 2024

മലയാള സിനിമയിലെ താര സംഘടനയായ ‘ ‘അമ്മ’യ്ക്കെതിരെ ഇപ്പോൾ സോഷ്യ മീഡിയയിൽ ട്രോളോട് ട്രോളാണ്. ഓഫീസിന് മുമ്പില്‍ റീത്ത് വെച്ചുള്ള എറണാകുളം ലോ കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം വലിയ ച‍ർച്ചയായിരുന്നു.

ഇപ്പോൾ ഇതാ, അമ്മയുടെ ആസ്ഥാന ഓഫീസ് പ്രശസ്ത ഓൺലൈൻ വിൽപന സൈറ്റായ ഒഎൽ‌എക്‌സിൽ വിൽപനയ്‌ക്ക് ഇട്ടിരിക്കുകയാണ് ഏതോ ഒരു വിരുതർ. വിലയാവട്ടെ വെറും . 20,​000 രൂപ!! ‘അർജന്റ് സെയിൽ’ എന്ന് നൽകിക്കൊണ്ടാണ് ഇടപ്പള്ളിയിലുള്ള അമ്മ ഓഫീസിന്റെ ചിത്രങ്ങൾ പോസ്‌റ്റ് ചെയ്‌തത്.

20,​000 സ്‌ക്വയർഫീറ്റിലുള്ള കെട്ടിടത്തിൽ പത്ത് വാഷ്‌റൂമുണ്ടെന്നും റെഡി ടു മൂവ് ആണ് എന്നും നൽകിയിട്ടുണ്ട്. മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവുണ്ടെന്നും മൂന്ന്-നാല് ദിവസങ്ങൾക്കകം വിൽപന പൂർത്തീകരിക്കണമെന്നും നൽകിയിട്ടുണ്ട്. അതേസമയം, ആരാണ് ഈ പരസ്യം നൽകിയതെന്ന് വ്യക്തമല്ല.