തെരുവ് നായ്ക്കളെ കൊല്ലു ന്നതിനു പകരം കൂടൊരു ക്കുകയാണ് വേണ്ടത്; മൃദുല മുരളി


തെരുവ് നായ ആക്രമണം ഈ അടുത്ത കാലങ്ങളായി സംസ്ഥാനത്ത് രൂക്ഷമായി തുടരുകയാണ്. ഏല്ലാ ദിവസങ്ങളിലും നായ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഇതിന് എന്താണ് പ്രതിവിധിയെന്ന ചര്‍ച്ചകളും സജീവമാണ്. സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അക്രമണകാരികളും പേ പിടിച്ചതുമായ തെരുവ് നായ്ക്കളെ കൊന്നൊടുക്കാന്‍ അനുമതി തേടാന്‍ ഒരുങ്ങുകയാണ് . ഈ തീരുമാനം എടുത്തത് മന്ത്രി എം ബി രാജേഷ് വിളിച്ചുചേര്‍ത്ത വിവിധ വകുപ്പുകളുടെ യോഗത്തിലാണ്.
എന്നാല്‍ നായ്ക്കളെ കൊല്ലരുതെന്നും മറിച്ച് അവയെ പുനരധിവസിപ്പിക്കുകയാണ് വേണ്ടതെന്നും പറയുന്നവരും ഉണ്ട്. ഇപ്പോഴിതാ നടി മൃദുല മുരളി ഇതേ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചയില്‍ മൃദുല മുരളിയുടെ പ്രതികരണം. നായ്ക്കളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്ന ഹാഷ് ടാഗുമായിട്ടാണ് തരാം എത്തിയിരിക്കുന്നത്.
” മനുഷ്യരുടെ കൂട്ടത്തില്‍ ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരും കൊലപാതകികളും ഉണ്ട്. മുഴുവന്‍ മനുഷ്യകുലത്തെയും കൊന്നൊടുക്കുക എന്നതാണോ അതിനുള്ള പരിഹാരം അങ്ങനെയാണോ ഇത് പ്രവര്‍ത്തിക്കുന്നത്”?, എന്നാണ് മൃദുലയുടെ കുറിപ്പ്. തെരുവ് നായ്ക്കളെ കൊല്ലുന്നതിനു പകരം കൂടുകള്‍ ഒരുക്കുകയാണ് വേണ്ടതെന്നും മൃദുല പറയുന്നുണ്ട്.