അർജുന്റെ ട്രക്കിൽ നിന്ന് കണ്ടെത്തിയവയിൽ വാച്ചും ബാഗും മകന്റെ കളിപ്പാട്ടവും

single-img
26 September 2024

ഷിരൂരിൽ ഗംഗാവലി പുഴയിൽ നിന്നും കണ്ടെത്തിയ അർജുന്റെ ട്രക്കിൽ നിന്ന് മകന്റെ കളിപ്പാട്ടവും വാച്ചും ബാഗും 2 മൊബൈൽ ഫോണുകളും ലഭിച്ചു. അർജുന്റെ മകൻ ഉപയോഗിച്ചിരുന്ന കളിപ്പാട്ടം അർജുൻ ഈ വാഹനത്തിനുള്ളിൽ സൂക്ഷിച്ചിരുന്നു. അതാണ് ഇപ്പോൾ ലഭിച്ചതെന്ന് അർജുന്റെ സഹോദരൻ പറഞ്ഞിട്ടുണ്ട്.

ഇതോടൊപ്പം അർജുന്റെ വസ്ത്രങ്ങളും ഉപയോഗിച്ചിരുന്ന പാത്രങ്ങളും മറ്റു സാധനങ്ങളും ട്രക്കിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ പുതിയ ക്രെയിൻ എത്തിച്ചായിരുന്നു പുഴയിൽ നിന്ന് അർജുന്റെ ട്രക്ക് കരക്കെത്തിച്ചത്. ട്രക്കിന്റെ ക്യാമ്പിന്റെ ഉള്ളിൽ നിന്നും കൂടുതൽ അസ്ഥികളും കണ്ടെത്തിയിരുന്നു.