തൃക്കാക്കര കൂട്ടബലാത്സംഗ കേസില്‍ ആഴത്തിലുള്ള അന്വേഷണത്തിന് ശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്തൂ; കൊച്ചി ഡിസിപി എസ് ശശിധരന്‍

single-img
15 November 2022

കൊച്ചി : തൃക്കാക്കര കൂട്ടബലാത്സംഗ കേസില്‍ ആഴത്തിലുള്ള അന്വേഷണത്തിന് ശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്തൂ എന്ന് കൊച്ചി ഡിസിപി എസ് ശശിധരന്‍.

പരാതിക്കാരിയുടെ മൊഴിയില്‍ വ്യക്തത വരുത്തണം. സി ഐ സുനുവിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കേസില്‍ 10 പ്രതികളുണ്ടെന്നും അഞ്ച് പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്ന് ഡിസിപി പറഞ്ഞു.

തെളിവ് കിട്ടിയില്ലെന്ന് വ്യക്തമാക്കി സി ഐ സുനു ഉള്‍പ്പടെയുള്ള പ്രതികളെ ചോദ്യം ചെയ്ത ശേഷം ഇന്നലെ വിട്ടയച്ചിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് കമ്മീഷണറുടെ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയാണ് ഇന്നലെ വിട്ടയച്ചത്. കേസില്‍ ആ‍ര്‍ക്കെതിരെയും തെളിവ് ലഭിച്ചിട്ടില്ലെന്നും തെളിവ് കിട്ടിയ ശേഷം മാത്രം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്.

രാതിക്കാരിയുടെ വീട്ടുജോലിക്കാരിയായിരുന്ന വിജയലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി. വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവാണ് രണ്ടാം പ്രതി. സിഐ സുനു മൂന്നാം പ്രതിയാണ്. വിജയലക്ഷ്മിയുടെ സുഹൃത്തായ ക്ഷേത്ര ജീവനക്കാരന്‍ അഭിലാഷ് നാലാം പ്രതിയും പരാതിക്കാരിയുടെ ഭര്‍ത്താവിന്‍റെ സുഹൃത്തായ ശശി അഞ്ചാം പ്രതിയുമാണ്. പ്രതികള്‍ വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് 22 കാരിയായ യുവതിയുടെ പരാതി.