ഇലക്ട്രൽ ബോണ്ട് ഒരു പരീക്ഷണം; ഇതുപോലെയുള്ള പരീക്ഷണങ്ങൾ ഇനിയും ഉണ്ടാകും: ആർ എസ് എസ് ജനറൽ സെക്രട്ടറി


സ്വകാര്യ വ്യക്തികളിൽ നിന്നും കമ്പനികളിൽ നിന്നും ഫണ്ടുകൾ സ്വീകരിക്കാനുള്ള ഇലക്ട്രൽ ബോണ്ട് ഒരു പരീക്ഷണമായിരുന്നുവെന്ന് ആർ എസ് എസ് . ഇതുപോലെയുള്ള പരീക്ഷണങ്ങൾ ഇനിയും ഉണ്ടാകുമെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസബലെ പറഞ്ഞു.
ഇങ്ങിനെയുള്ള പരീക്ഷണങ്ങൾ മുമ്പും നടന്നിട്ടുണ്ട്. ജനറൽ സെക്രട്ടറിയായി ആർഎസ്എസ് പ്രതിനിധിസഭ തെരെഞ്ഞെടുത്തതിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് പ്രതികരണം. അവസാന 3 ദിവസമായി നടക്കുന്ന ആർഎസ്എസ് പ്രതിനിധി സഭ ജനറൽ സെക്രട്ടറിയായി ദത്താത്രേയ ഹോസബലെ തെരെഞ്ഞടുത്തു.
അതേസമയം ഇലക്ട്രൽ ബോണ്ടിൽ സുപ്രിം കോടതിയിൽ മുദ്രവച്ച കവറിൽ നല്കിയ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടു. 2019 ൽ മുദ്രവച്ച കവറിൽ നൽകിയ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. ഈ രേഖകൾ ഇന്നലെ കോടതി കമ്മീഷന് മടക്കി നൽകുകയും പ്രസിദ്ധീകരിക്കാൻ നിര്‍ദ്ദേശം നൽകുകയുമായിരുന്നു. 2019 മുതലുള്ള എസ്ബിഐ നല്കിയ ഇലക്ടറൽ ബോണ്ട് രേഖകൾ കഴിഞ്ഞ ദിവസം കമ്മീഷൻ പ്രസിദ്ധീകരിച്ചിരുന്നു.