കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

single-img
5 December 2022

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൊര്‍ഡോബയിലെ അല്‍ ഗാനിം പള്ളിയില്‍ വെച്ചാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

മൂര്‍ച്ഛ കുറഞ്ഞ വസ്തു കൊണ്ട് സ്വയം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇത് കണ്ട വിശ്വാസികളിലൊരാള്‍ ഉടന്‍ തന്നെ ആംബുലന്‍സിനെ വിവരം അറിയിക്കുകയും ആംബുലന്‍സ് സ്ഥലത്തെത്തി ഇന്ത്യക്കാരന് പ്രാഥമിക ശുശ്രൂഷ നല്‍കുകയുമായിരുന്നു. ഇയാളുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിലെത്തിയ ശേഷം പ്രവാസിയെ പൊലീസ് സ്റ്റേഷനിലെത്തിച്ച്‌ ചോദ്യം ചെയ്തു. ഇയാളെ രാജ്യത്ത് നിന്ന് നാടുകടത്താനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ തുടര്‍ നിയമ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.