കോഴിക്കോട് നഗരത്തിലെ ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഷോറൂമില്‍ തിപിടിത്തം
31 August 2022
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഷോറൂമില്‍ തിപിടിത്തം.
പത്ത് ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ കത്തിനശിച്ചു. ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. പൊലീസും അഗ്നിശമനസേന പ്രവര്‍ത്തകരും സ്ഥലത്തെത്തി.