ആക്ടിങ് കരിയറിന്റെ വളർച്ചക്ക് ഞാൻ ഹോളിവുഡിലേക്ക് പോകും; അനന്യ പാണ്ഡേയുടെ ലെെ​ഗറിലെ ഡയലോഗ് ട്രോൾ ചെയ്യപ്പെടുന്നു

single-img
2 September 2022

തെലുങ്കിൽ വിജയ് ദേവരുകൊണ്ട നായകനായി എത്തിയ ലെെ​ഗർ പരാജയമായതോടെ ചിത്രത്തിലെ അഭിനയത്തിന് ഏറ്റവുമധികം വിമർശനം ലഭിച്ചത് നായിക അനന്യ പാണ്ഡേക്കായിരുന്നു. അനന്യക്ക് ഒട്ടുംതന്നെ അഭിനയിക്കാൻ അറിയില്ലെന്നും നെപ്പോട്ടിസം കാരണം മാത്രമാണ് ഇപ്പോഴും അവർ സിനിമ ഇൻഡസ്ട്രിയിൽ നിൽക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു.

‘ഇപ്പോൾ ആക്ടിങ് കരിയറിന്റെ വളർച്ചക്ക് ഞാൻ ഹോളിവുഡിലേക്ക് പോവും,’ എന്ന ഈ സിനിമയിലെ അനന്യയുടെ ഡയലോഗാണ് സോഷ്യൽ മീഡിയാ ട്രോളുകളിൽ നിറയുന്നത്. ഈ രംഗത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വെെറലായി മാറിക്കഴിഞ്ഞു. ‘ ഈ വർഷത്തെ വലിയ തമാശ’ എന്നാണ് അനന്യയുടെ ഡയലോഗിനോട് നെറ്റിസൺസ് പ്രതികരിക്കുന്നത്.

ഹോളിവുഡിൽ സ്‌കാർലെറ്റ് ജോൺസണും എമ്മ വാട്ട്‌സണും ഇനി അനന്യയോട് കോമ്പീറ്റ് ചെയ്യേണ്ടി വരുമോ എന്നെ അറിയാനുള്ളൂ തുടങ്ങിയാണ് ട്രോളുകൾ. അതേസമയം, സിനിമ മൂലം ഉണ്ടായ നഷ്ടം സംവിധാകൻ പുരി ജഗനാഥ് നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വിതരണക്കാർ രംഗത്ത് വന്നിരുന്നു.