നഗരസഭയിലെ കത്ത് വിവാദത്തില്‍ മൊഴി നല്‍കാന്‍ സമയം തേടി ആനാവൂര്‍ നാഗപ്പന്‍

single-img
12 November 2022

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ മൊഴി നല്‍കാന്‍ സമയം തേടി ആനാവൂര്‍ നാഗപ്പന്‍.

പറയാനുള്ളത് മാധ്യമങ്ങളോട് പറഞ്ഞെന്നും ആനാവൂര്‍ പറഞ്ഞു. ആനാവൂരിന്‍റെ മൊഴി എടുത്തിട്ടില്ലെന്നും ഫോണ്‍ വിളിച്ച്‌ വിവരങ്ങള്‍ ശേഖരിച്ചെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം നഗരസഭയിലെ പിന്‍വാതില്‍ നിയമനങ്ങളില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നഗരസഭയുടെ ആരോഗ്യവിഭാഗത്തില്‍ നിയമനം നല്‍കാനുള്ള മേയറുടെ പേരിലുള്ള ശുപാര്‍ശ കത്ത് പുറത്തായതിന് പിന്നാലെ നാല് പരാതികള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഉത്തരവിട്ടത്. ആര്യ രാജേന്ദ്രന്‍റെയും, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയ‍ര്‍മാന്‍ ഡി ആര്‍ അനിലിന്‍റെയും ശുപാര്‍ശ കത്തിലും പിന്‍വാതില്‍ നിയമനങ്ങളിലുമാണ് അന്വേഷണം നടത്തുക.

നഗരസഭയിലെ പിന്‍വാതില്‍ നിയമനങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ കൗണ്‍സിലര്‍ ശ്രീകുമാറാണ് പരാതി നല്‍കിയത്. തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് – ഒന്ന് ആകും അന്വേഷണം നടത്തുക.