വിദേശനാണ്യ നിയമ ലംഘനകേസ്; അനിൽ അംബാനി ഇഡിയ്ക്ക് മുമ്പാകെ ഹാജരായി

single-img
3 July 2023

വിദേശനാണ്യ നിയമ ലംഘനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ബന്ധപ്പെട്ട് റിലയൻസ് എഡിഎ ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ ഹാജരായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ) വിവിധ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി ബല്ലാർഡ് എസ്റ്റേറ്റ് ഏരിയയിലെ ഫെഡറൽ ഏജൻസിയുടെ ഓഫീസിൽ അംബാനി എത്തുകയായിരുന്നു.

അതേസമയം, അംബാനിയെ വിളിച്ചുവരുത്തിയ കേസിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ അറിവായിട്ടില്ല. യെസ് ബാങ്ക് പ്രമോട്ടർ റാണാ കപൂറിനും മറ്റുള്ളവർക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2020 ൽ അനിൽ ഇഡിക്ക് മുമ്പാകെ ഹാജരായിരുന്നു.