അനിൽ ആന്റണി പിതൃനിന്ദ നടത്തിയവൻ ; യൂദാസിന്റെ പുതിയ അവതാരം: എംഎം ഹസൻ
പത്തനംതിട്ട മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ അനിൽ ആന്റണിക്കെതിരെ കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം ഹസൻ. അനിൽ ആന്റണി പിതൃനിന്ദ നടത്തിയവനാണെന്നും യൂദാസിന്റെ പുതിയ അവതാരമാണെന്നുമാണ് എംഎം ഹസന്റെ വിമർശനം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ അനിൽ പത്തനംതിട്ടയിൽ ജയിച്ചാൽ കാക്ക മലർന്നു പറക്കുമെന്നും കെട്ടിവെച്ച കാശ് കിട്ടുമോ എന്ന് കണ്ടറിയണമെന്നും ഹസൻ പരിഹസിച്ചു. മാതാപിതാ ഗുരു ദൈവം എന്ന ഭാരതസംസ്കാരം പേറുന്ന ബിജെപി പ്രവർത്തകർ അനിൽ ആന്റണിക്ക് വോട്ടുചെയ്യില്ലെന്നും ഹസൻ പറഞ്ഞു.
അതുപോലെതന്നെ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ല എന്ന് എം എം ഹസൻ വിശദമാക്കി. ചിഹ്നം മാത്രമായിരിക്കും ഉപയോഗിക്കുക. ആ തീരുമാനത്തിലേക്ക് എത്തിയ സാഹചര്യം മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കാനാവില്ലെന്നും മറ്റ് മണ്ഡലങ്ങളിൽ സ്ഥാനാർഥികൾക്ക് താല്പര്യമുണ്ടെങ്കിൽ പതാകകൾ ഉപയോഗിക്കാമെന്നും ഹസൻ വ്യക്തമാക്കി.