കുറച്ച് പെണ്‍കുട്ടികള്‍ അനുഭവിച്ച പരീക്ഷണങ്ങളും കഷ്ടപ്പാടുകളും; കേരളാ സ്റ്റോറിക്ക് അനിൽ ആന്റണിയുടെ പിന്തുണ

1 May 2023

വിവാദമായ വാസ്തവ വിരുദ്ധ ഉള്ളടക്കമുള്ള കേരള സ്റ്റോറിയെ അനുകൂലിച്ച് ബിജെപി നേതാവ് അനില്‍ ആന്റണി. കുറച്ച് പെണ്‍കുട്ടികള്‍ അനുഭവിച്ച പരീക്ഷണങ്ങളും കഷ്ടപ്പാടുകളുമാണ് സിനിമയില്‍ പറയുന്നതെന്നും ബിബസി പുറത്തിറക്കിയ ഡോക്യുമെന്ററി വിഷയത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചവരാണ് ഇപ്പോള്‍ സിനിമയ്ക്ക് എതിരെ രംഗത്തു വരുന്നതെന്നും അനില്‍ ആരോപിച്ചു പറഞ്ഞു.
അതേസമയം കേരളത്തിലാകെ സിനിമക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് നിര്‍മിച്ച ഹിന്ദി സിനിമയെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കള്ളിയില്‍പെടുത്തി ന്യായീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു.
പ്രതിയപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ളവർ സിനിമ കേരളത്തിൽ നിരോധിക്കണം എന്ന അഭിപ്രായമാണ് മുന്നോട്ടുവെച്ചത്.