അനിൽ ആന്റണി പോയി, അടുത്തത് ആര്?

single-img
8 April 2023

അനിൽ ആന്റണി ബി.ജെ.പിയിലേക്ക് പോയതിനു പിന്നാലെ മറ്റൊരു ഉന്നത യു ഡി എഫ് നേതാവ് കൂടെ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം പ്രചരിക്കുന്നു. ആരാണ് ബിജെപിയിൽ എത്തുക എന്ന് കെ സുരേന്ദ്രൻ ഇതുവരെയും പറഞ്ഞിട്ടില്ല എങ്കിലും മലബാറിലെ പ്രമുഖനാണു ഈ നേതാവ് എന്നാണു അഭ്യൂഹം.

കോൺഗ്രസിനെ ബി.ജെ.പിയുടെ റിക്രൂട്ടിംഗ് ഏജൻസിയായി മാറിയ സി.പി.ഐ.എമ്മിന്റെ ആരോപണം നിലനിൽക്കെയാണ് മറ്റൊരു നേതാവ് കൂടെ ബിജെപിയിൽ ഏതാണ് പോകുന്നത് എന്നതാണ് ശ്രദ്ധേയം.

തിരുവനന്തപുരം ലോക്‌സഭാ അംഗം ശശി തരൂർ പാർട്ടി മാറാനുള്ള സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ ഏറെക്കാലമായി പ്രചരിക്കുന്നുണ്ട്, എന്നാൽ ബിജെപിയിലേക്ക് അദ്ദേഹം ഒരിക്കലും പോകില്ല എന്നും, മറ്റേതെങ്കിലും പാർട്ടി ആവാം അദ്ദേഹത്തിന്റെ മനസ്സിൽ എന്നുമാണ് പ്രചരിക്കുന്ന വാർത്ത. എന്നാൽ ഇതുവരെ ശശി തരൂർ ഈ കാര്യത്തിൽ മനസ്സ് തുറന്നിട്ടില്ല.

അനിൽ ആന്റണി ബിജെപി അംഗത്വമെടുത്ത വേദിയിൽ കേരള നേതാക്കളായ വി.മുരളീധരനും കെ.സുരേന്ദ്രനും ഉണ്ടായിരുന്നെങ്കിലും ഇതു കേന്ദ്രനേതൃത്വം നേരിട്ടു നടത്തിയ ‘ഓപ്പറേഷൻ’ ആയിരുന്നു. ഇടതുപക്ഷത്തിന്റെ വോട്ടുകൾ ബിജെപിക്ക് ഒരിക്കലും ആകർഷിക്കാൻ കഴിയില്ല എന്ന വിലയിരുത്തലിലാണ് ബിജെപി ദേശീയ നേതിര്ത്വം.