അനിൽ ആന്‍റണിക്ക് ബിജെപിയിൽ നാഗാലാൻഡിന്റെയും മേഘാലയയുടെയും ചുമതല
5 July 2024
ബി ജെ പി dദേശീയ നേതൃത്വം രാജ്യത്തെ സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി നിശ്ചയിച്ചു. മിക്ക സംസ്ഥാന ഘടകങ്ങളിലും മാറ്റമുണ്ടെങ്കിലും കേരളത്തിന്‍റെ ചുമതലയിൽ പ്രകാശ് ജാവ്ദേക്കർ തന്നെ തുടരും. സഹചുമതല ഒഡീഷയിലെ എം പി അപരാജിത സാരംഗിക്കായിരിക്കും.
അതേസമയം പത്തനംതിട്ടയിൽ എൻ ഡി എ സ്ഥാനാർഥിയായിരുന്ന അനിൽ ആന്‍റണിക്ക് നാഗാലാൻഡിന്റെയും മേഘാലയയുടെയും ചുമതല നൽകിയിട്ടുണ്ട് . വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സഹ കോർഡിനേറ്റർ സ്ഥാനം വി മുരളീധരനും നൽകി.