രാഹുൽ ഗാന്ധിയെ വിമർശിച്ച കെ സുരേന്ദ്രന്റെ ട്വീറ്റ് ‘ലൈക്ക്’ ചെയ്ത് അനിൽ ആന്റണി
29 January 2023
കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിയെ വിമർശിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ട്വീറ്റിന് അനിൽ ആന്റണിയുടെ ‘ലൈക്ക്’. രാഹുൽഗാന്ധിയും കൂട്ടരും ദേശവിരുദ്ധ നിലപാട് സ്വീകരിക്കുന്നവരാണെന്നാണ് സുരേന്ദ്രന്റെ ട്വീറ്റ്.
ഇന്ന് ചെയ്ത ബിബിസിക്കെതിരായ അനിൽ ആൻറണിയുടെ ട്വീറ്റ് ഷെയർ ചെയ്തു കൊണ്ടായിരുന്നു കെ സുരേന്ദ്രന്റെ വിമർശനം. അന്താരാഷ്‌ട്ര മാധ്യമമായ ബിബിസിക്കെതിരെ എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി വീണ്ടും ഇന്ന് രംഗത്ത് വന്നിരുന്നു.
ഇന്ത്യയുടെ കശ്മീർ ഇല്ലാത്ത ഇന്ത്യൻ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസിയെന്നും, രാജ്യത്തിന്റെ പരമാധികാരത്തെ പലതവണ ചോദ്യം ചെയ്തിട്ടുണ്ട് എന്നും ഡോക്യുമെൻററിയെ അനുകൂലിച്ച കോൺഗ്രസ് നിലപാടിനെ പരിഹസിച്ചുകൊണ്ട് അനിൽ ട്വീറ്റ് ചെയ്തിരുന്നു.