അനില്‍ ആന്റണി ബിജെപിയിലേക്ക്
6 April 2023
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനും കെപിസിസി സോഷ്യല്‍ മീഡിയ മുൻ കൺവീനറുമായ അനില്‍ ആന്റണി ബിജെപിയില്‍ ചേരും. അൽപ്പസമയത്തിനകം ബിജെപി അംഗത്വവും സ്വീകരിക്കും എന്നാണു വിവരം.
ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അംഗത്വം സ്വീകരിക്കുന്നത്. കേന്ദ്ര മന്ത്രി വി മുരളീധരനിൽ നിന്നും പിയുഷ് ഗോയലിൽ നിന്നുമാണ് അനിൽ ആന്റണി ബിജെപി അംഗത്വം സ്വീകരിക്കുന്നത്.
എഐസിസി സോഷ്യൽ മീഡിയാ ആൻഡ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ ദേശീയ കോ-ഓഡിനേറ്ററായി പ്രവർത്തിച്ച് വരികയായിരുന്നു. അനിൽ ആൻറണി തുടർച്ചയായി വിവാദങ്ങൾ ഉണ്ടാക്കുന്നത് ബിജെപിയിലേക്ക് ചേക്കേറാനാണ് എന്ന് നേരത്തേ ജയ്റാം രമേഷ് പറഞ്ഞിരുന്നു.