അനില്‍ ആന്റണി കേരളത്തിൽ മോദിക്കൊപ്പം വേദി പങ്കിടും


അനില്‍ ആന്റണി കേരളത്തില്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും എന്ന് ബിജെപി. ഏപ്രില്‍ 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ‘യുവം’ എന്ന യുവാക്കളുമായുള്ള സംവാദ പരിപാടിയിലാണ് അനില്‍ ആന്റണി പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്നത് എന്ന് ബിജെപി കേന്ദ്രങ്ങൾ പറയുന്നു.
സംവാദ പരിപാടിയില്‍ ഒരുലക്ഷം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, കന്നഡ താരം യാഷ് എന്നിവരും പങ്കെടുക്കും എന്നും ബിജെപി അവകാശപ്പെട്ടു.
അതെ സമയം വരും ദിവസങ്ങളിൽ കൂടുതൽ സി പി എം, കോൺഗ്രസ് നേതാക്കൾ ബി ജെ പിയിൽ ചേരുമെന്നും, വൈകാതെ തന്നെ കേരളത്തിൽ ബി ജെ പി സർക്കാർ അധികാരത്തിൽ വരുമെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബി ജെ പിയിൽ ചേർന്നതിനെ തുടർന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ആണ് കെ സുരേന്ദ്രൻ ഇങ്ങനെ പറഞ്ഞത്.