അനിമലിന്‍റെ ഒടിടി റിലീസ് പ്രതിസന്ധിയില്‍; നിർമ്മാതാക്കൾക്കും നെറ്റ്ഫ്ലിക്സിനും ഡൽഹി ഹൈക്കോടതി നോട്ടീസ്

single-img
19 January 2024

രണ്‍ബീര്‍ കപൂര്‍ നായകനായ ബോളിവുഡ് സിനിമ അനിമലിന്‍റെ ഒടിടി റിലീസ് പ്രതിസന്ധിയില്‍. ee സിനിമയുടെ നിര്‍മ്മാതക്കളായ ടി സീരിസിനും, ഒടിടി അവകാശം വാങ്ങിയ നെറ്റ്ഫ്ലിക്സിനും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു.

ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളികളായ സിനി1 സ്റ്റുഡിയോ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നോട്ടീസ് അയച്ചത്. ഹർജിക്കൊപ്പം ഹാജരാക്കിയ രേഖകൾ സംബന്ധിച്ച് എതിര്‍കക്ഷികള്‍ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് സഞ്ജീവ് നരുലയാണ് കേസ് പരിഗണിച്ചത്.

വരുന്ന മാർച്ച് 15 നാണ് സത്യവാങ്മൂലം നല്‍കേണ്ടത്. വാദികള്‍ ഹാജറാക്കിയ രേഖകള്‍ സംബന്ധിച്ച് കൃത്യമായ പ്രതികരണം നല്‍കിയില്ലെങ്കില്‍ പിഴ ഉൾപ്പെടെ ചുമത്തുമെന്നും എതിര്‍ഭാഗത്തിന് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേ സമയം ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ് റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഇടക്കാല ഹർജിയിൽ ജനുവരി 20-നകം പ്രതികരിക്കാൻ ടി സീരിസ് അടക്കം എതിര്‍ഭാഗത്തോട് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഈ വിഷയത്തിൽ ജനുവരി 22 ന് വാദം കേൾക്കും. ഇതിനു പുറമെ ലാഭത്തിലും ബൗദ്ധിക സ്വത്തവകാശത്തെയും ചുറ്റിപ്പറ്റിയുള്ള തര്‍ക്കാണ് ഇപ്പോള്‍ കോടതിയില്‍ എത്തിയിരിക്കുന്നത്. സിനി 1 സ്റ്റുഡിയോയുടെ വാദങ്ങള്‍ പ്രകാരം ടി സീരിസുമായുള്ള കരാർ പ്രകാരം ചിത്രത്തിന്‍റെ 35% ലാഭ വിഹിതത്തിനും ബൗദ്ധിക സ്വത്തവകാശത്തിനും അവകാശമുണ്ടെന്നാണ് പറയുന്നത്. പക്ഷെ ചിത്രത്തിന്‍റെ റവന്യൂ ശരിയായി വെളിപ്പെടുത്താതെയും കണക്ക് കാണിക്കാതെയും ടി സീരിസ് സാമ്പത്തികമായി പറ്റിക്കുന്നു എന്നാണ് അവർ ആരോപിക്കുന്നത്.