മേപ്പടിയാൻ എന്ന സിനിമയിൽ അവസരം ലഭിച്ചത് മുഖക്കുരു ഉണ്ടായതിനാൽ: അഞ്ജു കുര്യൻ

single-img
6 August 2024

മലയാളത്തിലെ ഒരു മാധ്യമത്തിന് നൽകിയ മുഖക്കുരു കാരണം തനിക്ക് നഷ്ടമായ അവസരങ്ങളെ പറ്റിയും മറ്റും സംസാരിക്കുകയാണ് അഞ്ജു കുര്യൻ. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ എന്ന സിനിമയിൽ തനിക്ക് അവസരം ലഭിച്ചത് മുഖക്കുരു ഉണ്ടായതുകൊണ്ടാണെന്നാണ് അഞ്ജു കുര്യൻ പറയുന്നത്.

അഞ്ജുവിന്റെ വാക്കുകൾ : “കോവിഡ് കാലത്തെ ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഞാന്‍ ആദ്യം യാത്ര ചെയ്തത് വയനാട്ടിലേക്കായിരുന്നു. ആ സമയമാണ് മേപ്പടിയാനിലേക്ക് വിളിച്ചത്. അവർ എന്നെ വിളിച്ച് ആദ്യം ചോദിച്ചത് മുഖക്കുരു ഉണ്ടോ എന്നാണ്. ഉണ്ട് കുഴപ്പമാണോ? എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. ഏയ്, അല്ല , അതാണ് വേണ്ടത് എന്നായിരുന്നു മറുപടി.

അതേപോലെ തന്നെ, ഞാന്‍ പ്രകാശനിലെ ശ്രുതിയും കാഴ്ചയില്‍ നമ്മുടേതായ കുറവുകളെ എല്ലാം ഉള്‍ക്കൊള്ളുന്ന കഥാപാത്രമായിരുന്നു. മുഖക്കുരു കാരണം പരിഗണിച്ച രണ്ട് സിനിമകളായിരുന്നു ഇത് രണ്ടും. അതേസമയം, കരിയറിന്റെ തുടക്കത്തില്‍ ഇതേ കാരണം കൊണ്ട് എനിക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്

പല സിനിമകളുടേയും ഓഡിഷനു പോയപ്പോള്‍ സൗന്ദര്യമില്ലെന്ന് പറഞ്ഞ് പിന്തള്ളപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ ഞാന്‍ പ്രകാശന്‍ എന്ന സിനിമയുടെ ഓഡിഷനു പോകുമ്പോള്‍ എന്തായാലും കിട്ടില്ലെന്നു മനസ്സില്‍ ഉറപ്പിച്ചാണു പോകുന്നത്. അവിടെയും കിട്ടിയില്ലെങ്കില്‍ പഠിച്ച പണിക്ക് പോകാം എന്നായിരുന്നു മനസ്സില്‍.

വീട്ടുകാരാണ് എന്റെ ഏറ്റവും വലിയ പിന്തുണ. പഠിത്തം കഴിഞ്ഞ സമയത്ത് ഞാന്‍ ചെന്നൈയില്‍ തന്നെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കു കയറിയിരുന്നു. ജോലിയോടൊപ്പം സിനിമ കൊണ്ടു പോകാനായിരുന്നു ആദ്യം അവര്‍ പറഞ്ഞത്. പക്ഷെ ജോലി വേണ്ടെന്നു വച്ചപ്പോഴും അവര്‍ ഒപ്പം നിന്നു. ഇപ്പോഴും എന്റെ സിനിമ അനൗണ്‍സ് ചെയ്യുകയോ ഞാന്‍ അഭിനയിച്ച ഒരു പരസ്യം വരികയോ ചെയ്താല്‍ അച്ഛനാണ് എല്ലാവര്‍ക്കും അത് അയച്ചു കൊടുക്കുന്നത്.” – മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അഞ്ജു കുര്യൻ പറഞ്ഞു .