കുതിര സവാരി പഠിക്കാനൊരുങ്ങി ആൻ അഗസ്റ്റിൻ; ഇൻസ്റ്റഗ്രാമിലെ ചിത്രങ്ങൾ വൈറൽ

18 September 2022

ദീർഘമായ ഒരു ഇടവേളയ്ക്ക് ശേഷം ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ് മലയാളികളുടെ പ്രിയനടി ആൻ അഗസ്റ്റിൻ. സുരാജ് വെഞ്ഞാറമൂട് നായകനായ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലാണ് ആൻ നായികയായെത്തുന്നത്.
ആൻ തന്റെ സോഷ്യൽ മീഡിയയായ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. കാരണം, കുതിര സവാരി പഠിക്കാനൊരുങ്ങുകയാണ് താരമിപ്പോൾ. ആൻ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരിപ്പോൾ.
ആൻ ഒരു കുതിരയെ തലോടുന്നതും കുതിരപ്പുറത്ത് കയറി ഇരിക്കുന്നതിന്റെയും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. പ്രശസ്ത ഛായാഗ്രഹകൻ ജോമോൻ ടി ജോണുമായി അടുത്തിടെയാണ് ആൻ വിവാഹബന്ധം വേർപെടുത്തിയത്. ഇരുപത്തി മൂന്ന് വയസുള്ള ഒരു കുട്ടിയുടെ പെട്ടെന്നെടുത്ത തീരുമാനം മാത്രമായിരുന്നു വിവാഹം എന്നാണ് പിന്നീട് ആൻ പറഞ്ഞത്.