പുതുപ്പള്ളിയിലെ ബിജെപിസ്ഥാനാര്‍ത്ഥി പ്രഖ്യാപനം എന്‍ഡിഎ യോഗത്തിന് ശേഷം
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിനായി ബിജെപി സംസ്ഥാന നേതാക്കളുടെ കോര്‍ കമ്മിറ്റി യോഗം ഇന്ന് തൃശ്ശൂരില്‍ ചേര്‍ന്നു. ഉനിലവിൽ സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രാദേശിക നേതാക്കളായ ലിജിന്‍ലാല്‍, മഞ്ജു, എന്‍ ഹരി എന്നിവരുടെ പേരുകളാണ് ഉയര്‍ന്നത്.
പക്ഷെ ദേശീയ നേതാക്കളുടെ പിന്തുണ മധ്യ മേഖല അധ്യക്ഷൻ എന്‍ ഹരിക്ക് ആണ്. കോര്‍ കമ്മിറ്റിയില്‍ തീരുമാനിച്ച മൂന്ന് പേരുടെ പട്ടിക എന്‍ഡിഎ യോഗത്തില്‍ ചര്‍ച്ച ചെയ്യും. അതിന് ശേഷമാകും പ്രഖ്യാപനമുണ്ടാകുക.
അതേസമയം, ഇടത്- കോൺഗ്രസ് പാർട്ടികൾ ഒരു ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളെ മത്സര രംഗത്തിറക്കിയതോടെ ഹിന്ദു വോട്ടുകളാണ് ബിജെപിയുടെ ലക്ഷ്യം. ഇത് മുന്‍നിര്‍ത്തിയാണ് എന്‍ ഹരിയെ പട്ടികയില്‍ ഒന്നാമന്‍ ആക്കിയത്. നേരത്തെ ശബരിമല വിഷയം ചര്‍ച്ച ചെയ്തതു പോലെ ഇത്തവണ മിത്തു വിവാദം ആണ് പുതുപ്പള്ളിയിലെ ബിജെപിയുടെ പ്രചാരണ ആയുധം.