കൊച്ചിയില്‍ വീണ്ടും കേബിള്‍ കുരുങ്ങി അപകടം


കൊച്ചിയില്‍ വീണ്ടും കേബിള്‍ കുരുങ്ങി അപകടം.ബൈക്ക് യാത്രികനായ അഭിഭാഷകന്‍്റെ കഴുത്തില്‍ കേബിള്‍ കുടുങ്ങി.ബൈക്ക് മറിഞ്ഞ് അഭിഭാഷകനായ കുര്യന് പരിക്ക് റോഡരികില്‍ അപകടം പതിയിരിക്കുന്ന കേബിളുകള്‍ നീക്കം ചെയ്യുമെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസ്സോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.. കെഎസ്‌ഈബിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ആകും നടപടി. സംഘടനയ്ക്ക് കീഴിലുള്ള എല്ലാ അംഗങ്ങളോടും അവരുടെ നെറ്റ് വര്‍ക്ക് പരിധിക്ക് ഉള്ളില്‍ അപകടരമായ രീതിയിലുള്ള കേബിളുകള്‍ ഉണ്ടോ എന്ന് പരിശോധിക്കാനും അവ ഉടന്‍ നീക്കം ചെയ്യാനും നിര്‍ദ്ദേശം നല്‍കിയെന്ന് സംഘടന അറിയിച്ചു. ആവശ്യമില്ലാത്തവ ഒഴിവാക്കി മറ്റുള്ളവ ടാഗ് ചെയ്ത് ഉയര്‍ത്തി സ്ഥാപിക്കും. .കേബിളുകളില്‍ കുടുങ്ങി വാഹനാപകടം തുടരുന്ന സാഹചര്യത്തിലാണ് സംഘടനയുടെ ഇടപെടല്‍.പറ്റി.രാവിലെ 6 മണിക്ക് എം.ജി റോഡിലായിരുന്നു അപകടം.പരിക്കേറ്റ കുര്യനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..ഇദ്ദേഹത്തിന് കഴുത്തില്‍ മുറിവും കാലിന് എല്ല് പൊട്ടലുമുണ്ട്.