ഹിമാചൽ പ്രദേശിൽ വീണ്ടും മേഘ വിസ്ഫോടനം;വിനോദ സഞ്ചാരികളടക്കം ഇരുനൂറോളം പേർ കുടുങ്ങി

single-img
26 June 2023

മണ്ഡി: ഹിമാചൽ പ്രദേശിൽ വീണ്ടും മേഘ വിസ്ഫോടനം. മണ്ഡിയിൽ കനത്ത മഴയും ഉരുൾപ്പൊട്ടലുമുണ്ടായതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ചണ്ഡിഗഡ്-മണാലി റോഡിൽ മണ്ണിടിച്ചിലുണ്ടായി. റോഡിൽ കല്ലും മണ്ണും വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഇതേത്തുടർന്ന് വിനോദ സഞ്ചാരികൾ ഉൾപ്പെടെ ഇരുനൂറോളം പേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്.