സ്ത്രീകള്‍ എവിടെയും സുരക്ഷിതരല്ല എന്ന തിരിച്ചറിവിന്റെ മറ്റൊരു ദിനം കൂടി കടന്നുപോയി: ആലിയ ഭട്ട്
15 August 2024
നിര്‍ഭയ ദുരന്തം സംഭവിച്ച ശേഷം ഒരു ദശാബ്ദ്ത്തിലേറെയായിട്ടും രാജ്യത്ത് സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് ഓര്‍മിപ്പിക്കുന്ന സംഭവമാണ് കൊല്‍ക്കത്തയില്‍ നടന്നതെന്ന് നടി ആലിയ ഭട്ട്. കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളജ് ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയായ ഇന്‍സ്റ്റാഗ്രാമിലാണ് താരം തന്റെ ആശങ്ക പ്രകടിപ്പിച്ചത്.
‘മറ്റൊരു ക്രൂരമായ ബലാത്സംഗം. സ്ത്രീകള്‍ എവിടെയും സുരക്ഷിതരല്ല എന്ന തിരിച്ചറിവിന്റെ മറ്റൊരു ദിനം കൂടി കടന്നുപോയി’- എന്നും ആലിയ കൂട്ടിച്ചേര്‍ത്തു. ഈ മാസം ഒമ്പതിന് രാവിലെയായിരുന്നു ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയെ കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളജ് ആശുപത്രി സെമിനാര്‍ ഹാളില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.