കര്‍ണാടയില്‍ വീണ്ടും ദുരഭിമാനക്കൊല


ബംഗളൂരു: കര്‍ണാടയില്‍ വീണ്ടും ദുരഭിമാനക്കൊലയെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ബാഗല്‍കോട്ട് ജില്ലയില്‍ യുവാവിനെ ഭാര്യാ പിതാവ് വെട്ടിക്കൊലപ്പെടുത്തിയതായി പൊലീസ് വെളിപ്പെടുത്തല്‍.
സംഭവത്തിലെ മുഖ്യപ്രതി തമ്മന ഗൗഡയെയും ഇയാളുടെ രണ്ട് കൂട്ടാളികളെയും പിടികൂടാന്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. 34കാരനായ ഭുജബാല കര്‍ജാഗി ആണ് കൊല്ലപ്പെട്ടത്. ബാഗല്‍കോട്ട ജില്ലയിലെ ജംഖണ്ഡി നഗരത്തിന് സമീപത്തെ തക്കോഡ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ഇയാള്‍.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജൈന സമുദായത്തില്‍പ്പെട്ട ഭുജബല, ക്ഷത്രിയ സമുദായത്തില്‍ നിന്നുള്ള ഭാഗ്യശ്രീയുമായി ഒരു വര്‍ഷം മുമ്ബ് വീട്ടില്‍ നിന്ന് ഒളിച്ചോടി വിവാഹം കഴിച്ചതായി പോലീസ് പറഞ്ഞു. കുറച്ച് മാസങ്ങള്‍ക്ക് ശേഷം, ദമ്ബതികള്‍ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി എത്തുകയും മാതാപിതാക്കളില്‍ നിന്ന് അകന്ന് താമസിക്കുകയും ചെയ്തു. ഇതിനിടയില്‍, മിശ്രവിവാഹത്തിന്റെ പേരില്‍ സമൂഹത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് മകളോടും മരുമകനോടും അഗാധമായ പക സൂക്ഷിച്ച പ്രതി തമ്മന ഗൗഡ, ഭുജബലക്കെതിരെയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു.
ഡിസംബര്‍ 17 ന് ഗ്രാമത്തിനടുത്തുള്ള ഹനുമാന്‍ ക്ഷേത്രത്തിലൂടെ ഭുജബല കടന്നുപോകുമ്ബോള്‍ പ്രതി കണ്ണില്‍ മുളകുപൊടി എറിയുകയും വടിവാളുകൊണ്ട് ആക്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഭുജബല മരണത്തിന് കീഴടങ്ങി. മറ്റ് രണ്ട് പേര്‍ കൊലപാതകത്തില്‍ പ്രതിയെ സഹായിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. കൂടാതെ, സംഭവത്തില്‍ സവാലഗി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.