KSRTC: സമരം നടത്തുന്നവർക്ക് ശമ്പളം നൽകില്ലെന്നു മന്ത്രി
കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാനുള്ള തീരുമാത്തിനെതിരെ സമരം നടത്തുന്ന തൊഴിലാളികൾക്ക് മുന്നറിയിപ്പുമായി ഗതാഗത മന്ത്രി ആന്റണി രാജു. സമരം ചെയ്യുന്നവര്‍ക്ക് ശമ്പളമില്ല എന്നും, തിരിച്ചു വരുമ്പോള്‍ ജോലി പോലും ഉണ്ടാകില്ല എന്നുമാണ് മന്ത്രി പറഞ്ഞത്. സിംഗിള്‍ ഡ്യൂട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനായ ടിഡിഎഫ് ആണ് സമരം പ്രഖ്യാപിച്ചത്.
അഞ്ചാം തിയതിക്കുള്ളില്‍ ശമ്പളം നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതാണ്. സമരം ചെയ്യുന്നവര്‍ക്ക് ശമ്പളമില്ല. തിരിച്ചു വരുമ്പോള്‍ ജോലി പോലും ഉണ്ടാകില്ല. ഡ്യൂട്ടി തടഞ്ഞാല്‍ ക്രിമിനല്‍ കേസെടുക്കും. യൂണിയന്‍ നേതാവിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ആരെങ്കിലും സമരം നടത്തിയാല്‍ അവരെ സഹായിക്കാന്‍ യൂണിയന് കഴിയില്ല. സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല’- മന്ത്രി പറഞ്ഞു
അതേസമയം, കെഎസ്ആര്‍ടിസിയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാനാണ് തീരുമാനം. പരീക്ഷണാടിസ്ഥാനത്തില്‍ പാറശാല ഡിപ്പോയില്‍ പദ്ധതി നടപ്പിലാക്കും. സിഐടിയു തീരുമാനം അംഗീകരിച്ചു. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് ബിഎംഎസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് സമരം പ്രഖ്യാപിക്കുകയായിരുന്നു.