അനുകൃതി ബിജെപിയിലേക്ക് ; കോണ്‍ഗ്രസ് വിട്ടത് ഇഡി നോട്ടീസ് ലഭിച്ച പിന്നാലെ
അറിയപ്പെടുന്ന മോഡലും ഉത്തരാഖണ്ഡ് മുന്‍ മന്ത്രിയുടെ മരുമകളുമായ അനുകൃതി ഗുസൈന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. ഇവർ ഉടൻതന്നെ ബിജെപിയില്‍ ചേരുമെന്നാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍. എഇഡി നൽകിയ നോട്ടീസിന് പിന്നാലെയാണ് അനുകൃതി കോണ്‍ഗ്രസ് വിട്ടത്.
സംസ്ഥാനത്തെ വന അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആഴ്ചകള്‍ക്ക് മുന്‍പാണ് അനുകൃതിക്കും ഭര്‍തൃപിതാവ് ഹരാക് സിംഗ് റാവത്തിനും ഇഡി നോട്ടീസ് അയച്ചത്. എന്നാൽ , തന്റെ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് കോണ്‍ഗ്രസ് വിട്ടതെന്നാണ് അനുകൃതി സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത് .
2019ലെ കോര്‍ബറ്റ് ടൈഗര്‍ റിസര്‍വില്‍ നടന്ന വിവാദമായ മരംമുറിയുമായി ബന്ധപ്പെട്ടാണ് ഇരുവര്‍ക്കുമെതിരെ ഇഡിയുടെ അന്വേഷണം നടക്കുന്നത്. നേരത്തെ അനുകൃതിയുടെ സ്ഥാപനങ്ങളില്‍ ഇഡി പരിശോധനകളും നടത്തിയിരുന്നു. 2017ൽ നടന്ന ഫെമിന മിസ് ഇന്ത്യ ഗ്രാന്റ് ഇന്റര്‍നാഷണല്‍
ജേതാവാണ് അനുകൃതി.