പഠാന്‍ പോലുള്ള സിനിമകള്‍ വിജയിക്കണം; പുകഴ്ത്തലുകളുമായി അനുപം ഖേറും കങ്കണ റണാവത്തും

26 January 2023

സംഘപരിവാർ സംഘടനകളുടെ ബോയ്‌ക്കോട്ട് പ്രചാരണങ്ങള്‍ വ്യാപകമായി നടന്നെങ്കിലും ഷാരൂഖ് ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ബോളിവുഡ് നടി കങ്കണ റണാവത്തും മുതര്‍ന്ന നടന്‍ അനുപം ഖേറും പഠാനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്.
പഠാന്‍ പോലെയുള്ള സിനിമകള്‍ വിജയിക്കണമെന്നും ഇതുപോലെയുള്ള സിനിമകള്‍ ആളുകള്‍ കാണണമെന്നും കങ്കണ പറഞ്ഞു. ഹിന്ദി സിനിമ മറ്റ് സിനിമാ വ്യവസായങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. അതിനെ തിരികെയെത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത് എന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ കങ്കണ പറഞ്ഞു.അതേസമയം, പഠാന്‍ വലിയ ബജറ്റില്‍ നിര്‍മിച്ച വലിയ ചിത്രമാണെന്നായിരുന്നു അനുപം ഖേറിന്റെ പ്രതികരണം.