പഠനം തുടരാൻ ജാമ്യം നൽകണം’; ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ കോടതിയിൽ അനുപമ
മോചിപ്പിക്കാൻ പണം ആവശ്യപ്പെട്ട് കൊട്ടാരക്കര ഓയൂർ ഓട്ടുമലയിൽ ആറ് വയസ്സുകാരിയെ തട്ടി കൊണ്ട് പോയ കേസിലെ മൂന്നാം പ്രതി പി അനുപമ കൊല്ലം അഡീഷൻസ് സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. തനിക്ക് പഠനം പൂർത്തിയാക്കണമെന്നും അതിനായി ജാമ്യം അനുവദിക്കണമെന്നുമാണ് അനുപമയുടെ ആവശ്യം.
അഡ്വ പ്രഭു വിജയകുമാർ വഴിയാണ് ജാമ്യാപേക്ഷ നൽകിയത്. മൂന്ന് പ്രതികളുള്ള കേസിൽ ആദ്യമായാണ്പ്ര തികളുടെ ഭാഗത്ത് നിന്നും ജാമ്യാപേക്ഷ വരുന്നത്. കേസിൽ അനുപമയുടെ പിതാവ് കെ ആർ പത്മ കുമാർ, മാതാവ് അനിതാകുമാരി എന്നിവരാണ് മറ്റ് പ്രതികൾ. നവംബർ 27 നാണ് കൊട്ടാരക്കര ഓയൂർ പരിസരത്ത് നിന്നും ഇവർ കുട്ടിയെ തട്ടികൊണ്ട് പോയത്.
സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചയായ സംഭവത്തിൽ കുട്ടിയെ കൊല്ലത്തുള്ള പൊതു സ്ഥലത്ത് ഉപേക്ഷിച്ച് പ്രതികൾ മുങ്ങുകയായിരുന്നു. അതിനുശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതികളെ ഡിസംബർ 2 ന് പോലീസ് അറസ്റ്റ് ചെയ്തു.