അനുഷ്കയ്ക്ക് പ്രഭാസിനെ പോലൊരു ഭർത്താവിനെ ലഭിക്കാൻ ആഗ്രഹിക്കുന്നു; അനുഷ്കയുടെ മാതാവിന്റെ വാക്കുകൾ
പാൻ ഇന്ത്യൻ ഹിറ്റായ ബാഹുബലി ദ കൺ ക്ലൂഷന് ശേഷം അനുഷ്കയും പ്രഭാസും ഇതുവരെ മറ്റൊരു സിനിമയ്ക്കായി ഒരുമിച്ച് അഭിനയിച്ചിട്ടില്ല. പക്ഷെ പ്രണയ ഗോസിപ്പ് ഇപ്പോഴും തുടരുകയാണ് . തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നും ഇടയിൽ പ്രണയമില്ലെന്നും രണ്ട് പേരും പല തവണ വ്യക്തമാക്കുകയും ചെയ്തിരുന്നു.
പ്രഭാസ് തന്റെ വളരെ അടുത്ത സുഹൃത്താണ്. എന്നാൽ ഞങ്ങൾ വിവാഹം കഴിക്കാൻ പോവുന്നില്ല.ഓൺ സ്ക്രീനിലെ കെമിസ്ട്രി ജീവിതത്തിലുണ്ടാവുമെന്ന് കരുതരുതെന്നായിരുന്നു അനുഷ്ക ഷെട്ടി വ്യക്തമാക്കിയത്. ബാഹുബലിയുടെ വിജയത്തിന് ശേഷവും വളരെ സ്വകാര്യമായ ജീവിതമാണ് അനുഷ്ക ഷെട്ടി ഇപ്പോൾ നയിക്കുന്നത്. പുതിയതായി ഏറ്റെടുക്കുന്ന സിനിമകളും കുറവാണ്.
പക്ഷെ അപ്പുറത്താവട്ടെ പ്രഭാസ് കരിയറിന്റെ ഏറ്റവും വലിയ തിരക്കുകളിൽ ആണ്. ബാഹുബലിക്ക് ശേഷം സാഹോ, രാധേ ശ്യം തുടങ്ങിയ സിനിമകൾ നടന്റേതായി പുറത്തിറങ്ങി. അടുത്തതായി ആദിപുരുഷ് എന്ന സിനിമയും റിലീസ് ചെയ്യാനിരിക്കുന്നു. അതേസമയമ്, നേരത്തെ ഒരിക്കൽ പ്രഭാസിനെ പറ്റി അനുഷ്ക ഷെട്ടിയുടെ അമ്മ പ്രഫുല്ല ഷെട്ടിയും സംസാരിച്ചിരുന്നു.
അനുഷ്കയ്ക്ക് പ്രഭാസിനെ പോലൊരു ഭർത്താവിനെ ലഭിക്കാനായി താൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് അമ്മ പറഞ്ഞത്. ‘അവർ രണ്ട് പേരും താരങ്ങളാണ്. ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അനുഷ്കയ്ക്ക് പ്രഭാസിനെ പോലെ ഒരു മിസ്റ്റർ പെർഫെക്ടിനെ ലഭിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. പക്ഷെ അവർ സുഹൃത്തുക്കൾ മാത്രമാണ്. അതിനാൽ അവരുടെ വിവാഹത്തെ പറ്റി ഗോസിപ്പുകൾ പ്രചരിപ്പിക്കാതിരിക്കുക,’ അനുഷ്ക ഷെട്ടിയുടെ അമ്മ പറഞ്ഞു.