ആർക്കും ആരെയും കാണാം; കേരള രാഷ്ട്രീയത്തിലെ അയിത്തം അവസാനിപ്പിക്കണം: പിഎസ് ശ്രീധരൻ പിള്ള

15 September 2024

എഡിജിപി എം ആർ അജിത് കുമാർ -ആർഎസ്എസ് കൂടിക്കാഴ്ച വിവാദത്തിനെതിരെ വിമർശനവുമായി ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള. ഇവിടെ ആർക്കും ആരെയും കാണാമെന്നും അതിന്റെ പേരിൽ നീളുന്ന രാഷ്ട്രീയ ചർച്ച ശരി അല്ലെന്ന് പിഎസ് ശ്രീധരൻ പിള്ള ഒരു ചാനലിനോട് സംസാരിക്കവെ പറഞ്ഞു.
സംസ്ഥാന രാഷ്ട്രീയത്തിലെ അയിത്തം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പണ്ട് മോദി ശിവഗിരി വന്നപ്പോൾ ബഹിഷ്കരിച്ചവർ പിന്നീട് കാത്തിരുന്നു കണ്ടുവെന്ന് പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. ആർഎസ്എസിനെ തൊടുകൂടായ്മ പാടില്ല. ആശയ പരമായാകണം ചർച്ചകളെന്ന് അദ്ദേഹം പറഞ്ഞു.
2023 മെയ് 22 ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ച വൻ വിവാദമായതിന് പിന്നാലെയാണ് റാം മാധവുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവന്നത്.