രാജ്യത്തെ ശക്തിപ്പെടുത്താനാകുന്നത് ബിജെപിക്ക് മാത്രം; ജമ്മുവിൽ മുതിര്‍ന്ന ആപ് നേതാവും എട്ട് സഹപ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നു

single-img
30 October 2022

ജമ്മുവിൽ മുതിര്‍ന്ന ആംആദ്മി പാര്‍ട്ടി നേതാവായ സതീഷ് ശര്‍മ്മ ശാസ്ത്രിയും കൂടെയുള്ള എട്ട് സഹപ്രവര്‍ത്തകരും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബിജെപിക്ക് മാത്രമാണ് രാജ്യത്തെ ശക്തിപ്പെടുത്താനും ജനങ്ങളെ സേവിക്കാനും കഴിയൂ എന്ന് ഇവർ ബിജെപിയിൽ ചേർന്ന പിന്നാലെ അഭിപ്രായപ്പെട്ടു.

ബിജെപിയുടെ സംസ്ഥാന കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ആപ്പിൾ നിന്നും പുതുതായെത്തിവരെ ബിജെപി അദ്ധ്യക്ഷന്‍ രവീന്ദര്‍ റെയ്‌നയും എംപി ജുഗല്‍ കിഷോര്‍ ശര്‍മ്മയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ആശിഷ് അബ്രാള്‍, രാകേഷ് ശാസ്ത്രി, രാകേഷ് ബാലി, അശോക് ശര്‍മ്മ, ദീപക് ശര്‍മ്മ, സുനിത ദേവി, ചാരു അബ്രോള്‍, മദന്‍ ലാല്‍ ശര്‍മ്മ എന്നിവരാണ് ബിജെപിയിലെത്തിയത്.

മുതിർന്ന നേതാവായ ശാസ്ത്രി വളരെ ഉത്തരവാദിത്വമുള്ള സാമൂഹ്യപ്രവര്‍ത്തകനാണെന്നും ബിജെപിയുടെ തത്വങ്ങളില്‍ ആകൃഷ്ടരായാണ് പുതിയ അംഗങ്ങള്‍ പാര്‍ട്ടിയിലെത്തിയതെന്ന് രവീന്ദര്‍ റെയ്‌ന പറഞ്ഞു. അതേസമയം, ആംആദ്മിയില്‍ ചേരാന്‍ എടുത്ത തീരുമാനത്തില്‍ താന്‍ ഖേദിക്കുന്നുവെന്നും രാജ്യത്തെ ശക്തിപ്പെടുത്താന്‍ ബിജെപിക്ക് മാത്രമേ കഴിയൂ എന്നും ശാസ്ത്രി പറഞ്ഞു.